മൂന്നു വര്‍ഷം മുൻപ് നടത്തിയ ഈ സ്വപ്നയാത്ര ഇനിയും എഴുതിയില്ലാർന്നു. ഓരോരോ കാരണങ്ങളായി അതങ്ങു നീണ്ടുപോയി. മടി എന്ന് ഞാനായിട്ട് പറയില്ല…😂ഹഹ ….
ഓഗസ്റ്റ് മൂന്നിന് ആണ് ട്രിപ്പ് തുടങ്ങുന്നത്. രാത്രി ഒൻപതേകാലിനു ദാദർ സ്റ്റേഷനിൽ നിന്നും ആയിരുന്നു ട്രെയിൻ. അനൂപ് സ്റ്റേഷനിൽ വിടാൻ വന്നിരുന്നു. Retirement കഴിഞ്ഞ് നേരിട്ടുള്ള വരവായതുകൊണ്ട് ലഗേജ് അല്പം ഓവർ ആയിരുന്നു.
ബോറിവേലിയിൽ നിന്നും ദാദറിലോട്ട് ഉള്ള ട്രെയിനിൽ വെച്ച് അനൂപ് ഒടുക്കത്തെ ബ്രീഫിങ്. കർണാടക സോളോ ട്രാവല്‍ന് അത്ര നല്ല സ്ഥലമല്ല ത്രേ . He briefed about some snatching experiences of his friends. Language is also a barrier. എന്റെ കയ്യിൽ ആണേൽ മുഴുവൻ post retirement documents ഉണ്ട്. ഇനീപ്പോ ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.
 |
| ട്രെയിനിൽ നിന്നും |
കൃത്യ സമയത്തു തന്നെ ട്രെയിൻ പുറപ്പെട്ടിരുന്നു. Dadar -Mysore ട്രെയിൻ ആണ്. എന്റെ കൂപ്പയിൽ വേറെ ആറ് എഞ്ചിനീയറിംഗ് കുട്ടികൾ ആണ്. കന്നഡിഗർ. മൈസൂർ പഠിക്കുന്നു. 03 boys and 03 girls . ഇവിടെ കറങ്ങാൻ വന്നതാണെന്ന് തോന്നുന്നു. അവരുടെ ബഹളം ഏറെ നേരം ഉണ്ടായിരുന്നു. ഞാൻ ആണേൽ എന്റെ സോളോയുടെ ഫസ്റ്റ് പാർട്ട് ആസ്വദിക്കാർന്നു ക്യാമറയിൽ. കഴിഞ്ഞ മൂന്നു ദിവസവും കറക്കം ആയിരുന്നല്ലോ. അതിന്റെ ലിങ്ക് ഇതാ …
Mahakaali Caves, Andheri
Karnala Fort trek, Panvel
KanheriCaves,Boriveli
കഴിഞ്ഞ രണ്ടു നാൾ അടുപ്പിച്ച് ട്രെക്കിങ്ങ് ആയിരുന്നതിനാൽ ഇടത് കാൽമുട്ട് ഒരു വേദന ഉണ്ട്. വോളിനി പുരട്ടി കിടന്നു. ഉറക്കം വരുന്നില്ലാർന്നു. അത് പിന്നെ അങ്ങനെ ആകുമല്ലോ. കഴിഞ്ഞ രണ്ടു മാസമായി പ്ലാൻ ചെയ്തുവെച്ചിരിക്കുന്ന itinerary Notes App എടുത്തു നോക്കി കിടന്നു. ആ പിള്ളേർ ആണേൽ ഒടുക്കത്തെ അന്താക്ഷരി.
 |
ട്രെയിനിൽ നിന്നും |
എങ്ങോട്ടാ യാത്ര എന്ന് പറഞ്ഞില്ലല്ലോ. ഹസ്സൻ… കർണാടകയിലെ ഒരു ചരിത്രപ്രാധാന്യമുള്ള സ്ഥലം. ഹൊയ്സാല രാജവംശത്തിന്റെ ശേഷിപ്പുകൾ ഉള്ള നാട്. കൂടുതലും അമ്പലങ്ങൾ ആണ്. Hoysala Architecture is the main attraction. യുനെസ്കോയുടെ ലോകപൈതൃകപട്ടികയിൽ ഒക്കെ ഉള്ള സ്ഥലമാണ്. ബേലൂർ, ഹലേബീട്, ശ്രാവണബെലഗോള എന്നീ ക്ഷേത്രങ്ങൾ ആണ് മെയിൻ ആയി കാണാൻ ഉദ്ദേശിക്കുന്നത്. പലതും ഫോണിൽ നോക്കിക്കിടന്നു എപ്പോഴോ ഉറങ്ങി.
04 ഓഗസ്റ്റ് 2017
രാവിലെ പതിയെ എണീറ്റുള്ളൂ . രാത്രി ഒൻപത് മണി കഴിയും ഹസ്സൻ എത്താൻ. ട്രയിനിലെ നമ്മുടെ ഇഷ്ട breakfast … bread Omlette കഴിച്ചു. പകലൊക്കെ കഴിഞ്ഞ ദിവസങ്ങളിലെ ഫോട്ടോസ് പിന്നേം പിന്നേം കണ്ട് നേരം കളഞ്ഞു. പിന്നെ ഈ ട്രിപ്പിന്റെ വേറൊരു highlight മറ്റുള്ളവരുമായി മിനിമം കോൺടാക്ട് മാത്രം എന്നതാർന്നു. അതിന്റെ ഭാഗമായി Whatsapp Facebook എല്ലാം unistall ചെയ്തിരുന്നു ഇന്നലെ രാത്രി. ഒന്നോ രണ്ടോ തവണ ശ്രീജയേം മീനാക്ഷിയെയും മാത്രം വിളിക്കാം എന്നതാർന്നു പ്ലാൻ.
ഹോട്ടൽ ബുക്കിംഗ് ആയിരുന്നു അടുത്ത അജണ്ട. ഹസ്സൻ സിറ്റിയിൽ ആണ് ധാരാളം ഹോട്ടലുകൾ ഉള്ളത്. അത് പക്ഷെ നമുക്ക് പോകേണ്ട സ്ഥലങ്ങളിൽ നിന്നും ദൂരെ ആണ്. അതുകൊണ്ട് ഹലേബീഡ് റൂം നോക്കാൻ ആയിരുന്നു പ്ലാൻ. അവിടെ ആകെ ഉള്ളത് ടൂറിസം വകുപ്പിന്റെ Hotel Mayura Santala ആണ്. ട്രെയിനിൽ ആയതിനാൽ നെറ്റ്‌വർക്ക് പ്രശനം കാരണം calls കിട്ടുന്നുണ്ടായിരുന്നില്ല. ഒടുവിൽ കിട്ടി ഹിന്ദി അറിയാത്ത ആരോ എന്തോ പറഞ്ഞു വെച്ചു. കട്ട അനിശ്ചിതത്വം. പിന്നീട് വിളിച്ചിട്ട് കിട്ടിയതുമില്ല. ഒടുവിൽ അതെ അനിശ്ചിതത്വത്തിൽ രാത്രി ഒൻപതേ കാലിനു ഹാസനിൽ ഇറങ്ങി.
 |
| ട്രെയിനിൽ നിന്നും |
പുറത്തിറങ്ങി അന്വേഷിച്ചപ്പോൾ last ബസ് ചിലപ്പോൾ പോയിക്കാണും എന്നാണ് അറിഞ്ഞത്. ബസ് സ്റ്റാൻഡിൽ ഒന്ന് പോയി നോക്കൂ എന്ന് പറഞ്ഞു. പക്ഷെ ഇത്രയും ലഗ്ഗേജ് വെച്ച് അത് വേണ്ടെന്നു വെച്ചു. I had a 26” Suitcase, a 35L travel bag, a camera bag… ഇത്രയും ലഗ്ഗേജ് കൊണ്ട് സോളോ പോകുന്ന ആദ്യത്തെ ആളാകും ഞാൻ. പതുക്കെ അതൊക്കെ താങ്ങിപ്പിടിച്ച് ഓട്ടോ സ്റ്റാൻഡിൽ എത്തി. ബസ് സ്റ്റാൻഡിലോട്ട് ആരും ഓട്ടം വരുന്നില്ല. അടുത്തതാണെന്ന് ആണ് പറയുന്നത്. ട്രെയിൻ വന്ന സമയം ആയതുകൊണ്ട് വണ്ടികൾ പെട്ടെന്ന് തീരുന്നു. പെട്ടെന്ന് അവിടെ വന്ന ഒരു ഓട്ടോക്കാരനോട് ഹലേബീഡ് പറഞ്ഞപ്പോൾ പുള്ളി വന്നു. ഏകദേശം എന്റെ തന്നെ പ്രായം തോന്നിക്കുന്ന ഒരാൾ. നേരെ ബാഗെല്ലാം കയറ്റി വെച്ച് യാത്ര തുടങ്ങി. ഒന്ന് രണ്ടു കിലോമീറ്റർ കടന്നപ്പോഴേക്കും സിറ്റി വിട്ടു. റോഡ് ചെറുതായി. വണ്ടികൾ കുറഞ്ഞു. വഴി വിളക്കുകൾ ഇല്ല. ഞാൻ Google Maps എടുത്ത് ട്രിപ്പ് ഓൺ ചെയ്തു. 30 കിലോമീറ്ററോളം കാണിക്കുന്നുണ്ട്. വഴിയിൽ ആകെ ഈ ഓട്ടോയും ഇതിന്റെ വെളിച്ചവും മാത്രം . ആഹാ… അനൂപ് പറഞ്ഞ കഥ ഓർക്കാൻ പറ്റിയ സമയം.
അവന്റെ ഏതോ ഫ്രണ്ട് ഒറ്റക്ക് ബാംഗ്ലൂർ കറങ്ങാൻ വന്നിട്ട് ഇതുപോലെ ഒറ്റപ്പെട്ട സന്ദർഭത്തിൽ അവന്റെ പേഴ്സ് വാച്ച് മൊബൈൽ ഒക്കെ ആരൊക്കെയോ കൂടെ തട്ടിപ്പറിച്ചത്രേ. എവിടെയൊക്കെയോ കറങ്ങിത്തിരിഞ്ഞ് ഒടുവിൽ പോലീസ് സ്റ്റേഷനിൽ കംപ്ലൈന്റ്റ് ചെയ്യാൻ ചെന്നപ്പോൾ ഭാഷ അറിയാതെ എന്തിനാ ബാംഗ്ലൂർ വന്നതെന്ന് ചോദിച്ച് അവരും ചുമ്മാ ചാടിച്ചു.
 |
| ട്രെയിനിൽ നിന്നും |
ഞാൻ Maps നോക്കി ഇരുന്നു. നമ്മുടെ വണ്ടി എന്തായാലും ഗൂഗിൾ പറയുന്ന വഴിയിലൂടെ തന്നെ ആണ് പോകുന്നത്. ഇടക്ക് ഒരു ബന്ധം സ്ഥാപിക്കാൻ എന്ന വ്യാജേന അയാളോട് സംസാരിച്ചു തുടങ്ങി. As usual , ഫുഡ് കഴിച്ചോ എന്ന് ആദ്യം ചോദിച്ചു. ഇല്ല എന്ന് പറഞ്ഞ് പിന്നൊന്നും മിണ്ടിയില്ല. ഒരു മയം ഇല്ലാത്തവൻ എന്ന് തോന്നി. പിന്നെ ഞാൻ ഫാമിലി ഒക്കെ ചോദിച്ചു. പുള്ളി മാരീഡ് ആണ്. രണ്ടിൽ പഠിക്കുന്ന മോളുണ്ട്. ഇടക്ക് ഹോട്ടൽസ് ഉണ്ടോന്നു ചോദിച്ചപ്പോൾ ഹലേബീഡ് എത്തിയാലും ഫുഡ് കിട്ടാൻ വഴിയില്ല എന്ന് പറഞ്ഞു. ഇതൊരു പക്കാ ഗ്രാമം ആണ് അതാണ് വീടുകൾ ഒന്നും ഇല്ലാത്തത് എന്നും പറഞ്ഞു. പെട്ടെന്ന് പുള്ളി വണ്ടി സൈഡ് ആക്കി. ഞാൻ alert ആയി. ഫോൺ എടുത്ത് ആരെയോ വിളിച്ച് എന്തൊക്കെയോ പറഞ്ഞു. എന്നിട്ട് വീണ്ടും യാത്ര തുടർന്നു. ഞാൻ വീട്ടിലോട്ടാണോ വിളിച്ചത് എന്ന് ചുമ്മാ ചോദിച്ചു. അയാൾ അതെ, ഇദ്ദേഹത്തിനുള്ള ഫുഡ് മാറ്റി വെച്ചിട്ട് അവരോട് കഴിച്ചോളാൻ പറഞ്ഞതാണത്രേ. ഞാൻ വിശ്വസിക്കുമോ… നമ്മളാരാ മോൻ.. ഏതോ ടീമിനെ വിളിച്ച് വഴിയിൽ നിർത്തിക്കാണും എന്നും വിചാരിച്ച് ടെൻഷൻ അടിച്ചു വീണ്ടും യാത്ര. ഏതോ ഭാഗം എത്തിയപ്പോൾ ഇടക്ക് കുറച്ചു വീടുകൾ വന്നു. പിന്നെയും വീണ്ടുമിരുട്ടും ഏകാന്തതയും. ഇടക്ക് ഞാൻ map നോക്കി പത്ത് കിലോമീറ്റർ കൂടെ ഉണ്ടെന്ന് പറഞ്ഞു. ഞാൻ റൂട്ട് നോക്കുന്നുണ്ടെന്ന് അയാൾ ചുമ്മാ കരുതിക്കോട്ടെ ന്നു കരുതി. അയാൾ തിരിച്ചും എന്തോ പറഞ്ഞു . അത് മനസ്സിലായില്ല. ഞങ്ങളുടെ ഈ conversations മുഴുവൻ ഞാൻ ഹിന്ദിയിലും പുള്ളി കന്നടയിലും ആണ് എന്നതാണ് highlight .
ഒടുവിൽ നാലഞ്ച് കിലോമീറ്റർ ആകാറായപ്പോൾ ഇടക്ക് വീടുകളും വഴി വിളക്കുകളും കണ്ടു തുടങ്ങി. അവിടെ ചെന്നിട്ട് റൂം കിട്ടിയില്ലെങ്കിൽ ഇത്രേം ദൂരം തിരികെ ഹസ്സൻ വരേണ്ടി വരും എന്നതാണ് അടുത്ത പരാജയം. ഒടുവിൽ ഒരു വലിയ high mast light ഉള്ള ഒരു junction എത്തി. ഒരു ഹോട്ടൽ ആ പരിസരത്ത് ഉണ്ടെന്നു തോന്നുന്നേ ഇല്ല. സമയവും ഏതാണ്ട് പത്തര ആകുന്നു. കുറച്ചു കിളവന്മാർ അവിടെ ബീഡി വലിച്ച് ഇരിപ്പുണ്ടാർന്നു. അവരോട് ഹോട്ടൽ ചോദിച്ചപ്പോൾ തൊട്ടടുത്ത് തന്നെ ചൂണ്ടി കാണിച്ചു. ഗേറ്റ് അടഞ്ഞു കിടക്കുന്നു. Government Hotel ആയതുകൊണ്ടാകണം ഒരു ambience ഇല്ലാത്തത്. ഗേറ്റ് തുറന്ന് അകത്തുപൊക്കോളൂ അവിടെ ആളുണ്ടാകും എന്ന് ഒരു കിളവൻ പറഞ്ഞു. ഞാൻ ഇറങ്ങി ഗേറ്റ് തുറന്നു. വണ്ടി അകത്തോട്ട് എടുത്തു. വണ്ടിയുടെ ശബ്ദം കേട്ട് ഒരു പയ്യൻ ഇറങ്ങി വന്നു. ഓട്ടോക്കാരനോട് ഞാൻ സംസാരിച്ചുനോക്കട്ടെ വെയിറ്റ് ചെയ്യാൻ പറഞ്ഞു.
 |
| അന്ന് ഈ ബോർഡ് ഇല്ലായിരുന്നു Google Image |
ദർശൻ എന്നാണ് ഈ പയ്യന്റെ പേര്. കാര്യം പറഞ്ഞപ്പോൾ അവൻ മാനേജരെ വിളിച്ചു നോക്കട്ടെ എന്ന് പറഞ്ഞു. എന്നിട്ട് ഫോണിൽ എന്തൊക്കെയോ സംസാരിച്ചു. നമ്മുടെ റൂം സെറ്റ് ആയി. ഓട്ടോക്കാരനും ഹാപ്പി. ഹഹ. അല്ലേൽ തിരിച്ചു ഹസ്സൻ പോകേണ്ടി വരുമല്ലോ എന്നോർത്തിട്ട് ആകണം. ഓട്ടോക്ക് 700 കൊടുക്കാൻ എന്റെ കയ്യിൽ 500 മാത്രേ ചേഞ്ച് ഉള്ളു. പിന്നെ 2000 ആണ്. അതിന് അയാളുടെ കയ്യിൽ ചേഞ്ച് ഇല്ല. ഒടുവിൽ നമ്മുടെ ദർശനോട് കടം വാങ്ങാൻ തീരുമാനിച്ചു. ആ ഒരു സാഹചര്യം അവനെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ പെട്ട പാട്. ഒടുവിൽ അവൻ Today i give 200, tomorrow you repeat എന്ന് ഇംഗ്ലീഷിൽ ഒരു കാച്ച്. പകച്ചു പോയി, എന്റെ ബാല്യം.
 |
| ഞാൻ താമസിച്ച മുറി Google Image |
അങ്ങനെ ഓട്ടോക്കാരന് കാശും ഷേക്ക് ഹാൻഡും കൊടുത്ത് സെറ്റിൽ ആക്കി വിട്ടു. ദർശൻ പോയി താക്കോൽ എടുത്ത് വന്നു. പെട്ടി എടുക്കാൻ നോക്കിയപ്പോൾ ഞാൻ വേണ്ടെന്നു പറഞ്ഞു. അവൻ സമ്മതിച്ചില്ല. റൂം തുറന്നു തന്നു. വൗ…. എനിക്ക് എന്നും ഇഷ്ടമാണ് ഹോട്ടൽ മുറിയിലെ താമസം. അത്ര വലുതല്ലാത്ത റൂം. Spacious bathroom. നല്ല furnitures . അപ്പോഴേക്കും ദർശൻ വന്നു ടവ്വലും toiletry kit ഉം തന്നു. ഫുഡ് കഴിച്ചതാണോന്ന് ചോദിച്ചപ്പോൾ ഇല്ലാന്ന് പറഞ്ഞു. ചപ്പാത്തിയും കറിയും കൊണ്ടുവരട്ടെ ന്നു ചോദിച്ചു. ഞാൻ double ok പറഞ്ഞു. അവൻ പോയപ്പോൾ ഉടനെ വീട്ടിലോട്ട് വീഡിയോ കാൾ ചെയ്തു. Meenaxi was still awake. കാര്യങ്ങളൊക്കെ പറഞ്ഞു ഫോൺ വെച്ചു. അപ്പോഴേക്കും ഫുഡ് എത്തി. അല്പം പ്രായമുള്ള ഒരാൾ ആയിരുന്നു കൊണ്ടുവന്നത്. കഴിച്ചിട്ട് പാത്രം പുറത്ത് വെച്ചാൽ മതി എന്ന് പറഞ്ഞ് അദ്ദേഹം പോയി. ഞാൻ കുളിക്കാൻ കയറി. തണുപ്പുണ്ട്. ചൂടുവെള്ളം ഓൺ ചെയ്തിട്ട് കുറച്ചേരം വെയിറ്റ് ചെയ്തു. അപ്പോൾ അവിടെ ചില brochures ഒക്കെ കണ്ടു. അതിൽ നോക്കി കുറച്ചു സ്ഥലങ്ങൾ list out ചെയ്തു. ഹൊയ്‌സാലേശ്വര ക്ഷേത്രം, ദിഗംബര ജൈന ക്ഷേത്രം, കേദാരേശ്വര ക്ഷേത്രം . ഇത് മൂന്നും ഇവിടെ നടന്നു പോകാവുന്ന ദൂരത്തു ആണ്. പിന്നെ ദൊഡ്ഡഗടുവള്ളി ലക്ഷ്മി ക്ഷേത്രം, ബേലൂർ ചെന്നകേശവക്ഷേത്രം, ശ്രാവണ ബെലഗോള. ഇത്രയും കാണാൻ ടാക്സി വിളിക്കണം. വേറെ ഒരു crucial plan change എന്താണ് വെച്ചാൽ ഇവിടെ രണ്ടു ദിവസം പ്ലാൻ ചെയ്തത് ക്യാൻസൽ ചെയ്‌ത് നാളെ തന്നെ നാട്ടിലോട്ട് തിരിക്കുന്നു. കഴിഞ്ഞ മാസം 14 ന് വീട്ടിൽ നിന്നും പോന്നതാണ്. അവരെ കാണാൻ ഇനിയും വൈകണ്ടാന്നു തോന്നി. IRCTC നോക്കിയപ്പോൾ നാളെ രാത്രി കണ്ണൂർക്കും അവിടുന്ന് തൃശൂർക്കും ട്രെയിൻ ഉണ്ട്. നേരെ കണ്ണൂർ വണ്ടിയിൽ ടിക്കറ്റ് എടുത്തു. അങ്ങനെ സെട്ടിഹള്ളി ചർച്ച് , ഗോരൂർ ഡാം ഇതുരണ്ടും ട്രിപ്പിൽ നിന്നും ഒഴിവായി. അപ്പോഴേക്കും വെള്ളം ചൂടായി. കുളിച്ചു ഫ്രഷ് ആയി ഡിന്നർ കഴിച്ചു കിടന്നു.
ആ വലിയ കിടക്കയിൽ ഒറ്റക്ക്. അവർ കൂടെ ഉള്ളത് സന്തോഷമാണെങ്കിലും ഒറ്റക്കുള്ള യാത്രകൾ എനിക്ക് ഒരിക്കലൂം ബോറിങ് അല്ല. Especially the lone hotelrooms. പണ്ട് ഇതുപോലെ ഒരിക്കൽ പെൻ (മഹാരാഷ്ട്രയിലെ ഒരു സ്ഥലപ്പേരാണ്) റെയിൽവേ സ്റ്റേഷന് അടുത്ത് ഒരു ഹോട്ടലിൽ നിന്നിട്ടുണ്ട്. ടിക്കറ്റ് ബുക്കിങ്ങിൽ error ആയി ട്രെയിൻ മിസ് ചെയ്യേണ്ടി വന്നു അന്ന്. അങ്ങനെ അവിടെ റൂം എടുത്തു നിന്നു. അത് ഒരു കുഗ്രാമം ആയിട്ടും I enjoyed it. നാളെ നേരത്തെ എണീറ്റ് സ്റ്റാർട്ട് ചെയ്യണം. അമ്പലം എവിടാണെന്നു ചോദിച്ചപ്പോൾ, ഈ മതിലിന് അപ്പുറത്ത് തന്നെ ആണെന്നാണ് ദർശൻ പറഞ്ഞത്. രാത്രി ആയതുകൊണ്ട് കാണാത്തതാണെന്ന് . അഞ്ചരക്ക് അലാറം വെച്ച് കിടന്നു.
ഹൊയ്‌സാലേശ്വര ക്ഷേത്രം
ആറുമണിയായി എണീറ്റപ്പോൾ. വേഗം റെഡിയായി ഏഴുമണിയോടെ വാതിൽ തുറന്നപ്പോൾ മുന്നിൽ അതാ ഹൊയ്‌സാലേശ്വര ക്ഷേത്രം. ഒരുതരം dark grey നിറത്തിലുള്ള കല്ലിൽ കൊത്തിയ ക്ഷേത്രം. നേരിയ foggy atmosphere ആയിരുന്നു. പുറത്തിറങ്ങിയപ്പോൾ ദർശൻ good morningമായി വന്നു. പത്ത് മിനിറ്റ് വെയിറ്റ് ചെയ്താൽ breakfast ആകുമെന്ന് പറഞ്ഞു. ഞാൻ അപ്പോഴേക്കും അമ്പലത്തിൽ പോയി വരാമെന്നു പറഞ്ഞു നേരെ അമ്പലത്തിലോട്ട് നടന്നു. ഹൊയ്‌സാലേശ്വര ക്ഷേത്രവും അതിനോട് ചേർന്ന archeological museumഉം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉള്ളതാണെന്ന് കാണിക്കുന്ന വലിയ ബോർഡ് ഗേറ്റിനു അടുത്ത് തന്നെ ഉണ്ട്. ഗേറ്റിൽ നിന്നും ക്ഷേത്രത്തിന്റെ നല്ല panoramic view ഉണ്ട്. വേഗം ക്യാമറ പുറത്തെടുത്തു. ക്ഷേത്രത്തിനു ചുറ്റും നന്നായി maintain ചെയ്തിട്ടുള്ള പുല്ലും ബുഷും വെച്ച് പിടിപ്പിച്ച വിശാലമായ തോട്ടം ഉണ്ട്. തോട്ടത്തിന്റെ ഇടയിലൂടെ കുറച്ചു നടന്നാൽ ക്ഷേത്രത്തിന്റെ മുൻപിൽ എത്തും.
 |
| View from the gate |
നാലഞ്ച് അടി ഉയരമുള്ള ഒരു പ്ലാറ്റുഫോമിൽ ആണ് ക്ഷേത്രം ഉള്ളത്. നക്ഷത്രാകൃതിയിലാണ് ഈ പ്ലാറ്റുഫോം. This star-like platform is one of the signatures of Hoysala Architecture. അമ്പലത്തിലോട്ട് free entry ആയിരുന്നു. അപ്പുറത്തുള്ള ASI Museum 9 മണിയാകും തുറക്കാൻ. അവിടെ entry ticket ഉണ്ട്.
 |
| Star like structure of the temple and Platform |
ഞാൻ നേരെ അമ്പലത്തിലേക്ക് നടന്നു. രണ്ടു സൈഡിലും അരക്കൊപ്പം ഉയരത്തിൽ ബുഷ് വെച്ച് പിടിപ്പിച്ചിരിക്കുന്നു. ഗേറ്റിൽ നിന്നും കഷ്ടിച്ച് നൂറു മീറ്റർ നടന്നാൽ അമ്പലം എത്തി. പ്ലാറ്റുഫോമിന്റെ പടവുകൾ കയറിയാൽ അതിനു മുകളിൽ അമ്പലവും Star like structure തന്നെ ആണ്. ഇവിടെ ശിവന്റെ ആണ് പ്രതിഷ്ഠ. അത് പക്ഷെ രണ്ടു ഭാവത്തിൽ ഉള്ള രണ്ടു വ്യത്യസ്ത പ്രതിഷ്ഠകൾ ആണ്. അതുകൊണ്ടുതന്നെ രണ്ടു ശ്രീകോവിലും ഉണ്ട്. സ്വാഭാവികമായും രണ്ടു നന്ദികേശ്വരനും.
 |
Layer works on the outer wall |
Amish Tripathi യുടെ Shiva Triology യിൽ പറയുന്ന രണ്ടു ഭാവങ്ങൾ. Masculine and Faminine. Masculine ആയി ഹൊയ്‌സാലേശ്വരനും feminine ആയി ശാന്തലേശ്വരനും. അമ്പലത്തിന്റെ outer structure പല പല ലയറുകൾ ആയാണുള്ളത്. അതിലെല്ലാം വളരെ identical ആയ ആനയും സിംഹവും മറ്റും അടങ്ങുന്ന വർക്കുകൾ. Precise repetition of those structures looked as if those were machine cut in bulk quantity.
 |
| നന്ദികേശ്വരൻ |
ഒറ്റക്കല്ലിൽ തീർത്ത രണ്ടു നന്ദികേശ്വരന്മാരും വാക്കുകൾക്ക് അതീതമാണ്. മൊത്തത്തിൽ ഉള്ള smooth finishing , അവയുടെ കഴുത്തിലെ മാലയും അതില് കോർത്തിരിക്കുന്ന മുത്തുകളും അതിന്റെ നൂലു പോലും വ്യക്തമാകും വിധത്തിൽ ആണ് വർക്. അത് ഇന്നും അത്ഭുതം ആണെന്ന് കാണിക്കുന്ന youtube videos കണ്ടിരുന്നു. ഹൊയ്‌സാലേശ്വരന്റെ നന്ദിക്ക് പുറകിലായി ഒരു സൂര്യഭഗവാന്റെ പ്രതിഷ്ഠ ഉണ്ട്. അപ്പുറത്തു ഇത് ഇല്ലാർന്നു.
 |
| A deity inside the temple |
ഹൊയ്‌സാലേശ്വരന്റെ ശ്രീകോവിലിൽ ഒരു പൂജാരി ഉണ്ടായിരുന്നു. അവിടെ ദക്ഷിണ വെച്ച് പ്രസാദം വാങ്ങി. ഉള്ളിലൂടെ നടന്നു അങ്ങേ അറ്റം എത്തിയപ്പോൾ ഇപ്പുറത്തെ വാതിലിലൂടെ വരുന്ന വെളിച്ചത്തിൽ കല്ല് പതിച്ച തറ മുഴുവൻ തിളങ്ങുകയായിരുന്നു. അകത്തുള്ള ഭീമൻ തൂണുകളിലെ കൊത്തുപണികളും തീർത്തും സൂക്ഷ്മം ആയിരുന്നു. ഓരോ തൂണും വ്യത്യസ്തം ആയിരുന്നു. ഓരോ നാല് തൂണുകൾക്കിടയിലും ഉള്ള മേൽക്കൂരയിലെ വർക്ക് കണ്ട് ശരിക്കും അത്ഭുതപ്പെട്ടു പോയി. പൊതുവെ ആവർത്തനം ഇല്ലാത്ത തരത്തിൽ ആണ് മുഴുവൻ പണികളും ചെയ്തിരിക്കുന്നത്.
 |
| തൂണുകൾ |
പന്ത്രണ്ടാം നൂറ്റാണ്ടിൽ വിഷ്ണുവർധന്റെ കാലത്താണ് ഈ ക്ഷേത്രങ്ങളൊക്കെ പണി കഴിഞ്ഞിട്ടുള്ളത്. പിന്നീട് പതിനാലാം നൂറ്റാണ്ടിൽ Delhi dynasty യുടെ തേരോട്ടത്തിൽ ക്ഷേത്രത്തിന്റെ രണ്ടു Superstructures തകരുകയായിരുന്നു. ഇതുവരെ ഗോപുരങ്ങൾ ഉള്ള ഫോട്ടോസ് എങ്ങും കണ്ടിട്ടില്ല.
 |
| Ceiling Work |
മുൻവശത്തുകൂടെ കയറി മറുവശത്തോട്ട് എത്തിയപ്പോൾ അവിടെ ഒരു സ്ത്രീ പത്രം വായിച്ച് ഇരിപ്പുണ്ടായിരുന്നു. നീല നിറമുള്ള പ്ലെയിൻ സാരിയിൽ അവർ ഗൈഡ് ആണെന്ന് തോന്നി. ഞാൻ ഒന്നും മിണ്ടാൻ പോയില്ല. പുറത്തിറങ്ങി basement പ്ലാറ്റുഫോമിലൂടെ അമ്പലത്തിനു ചുറ്റും നടന്നു. അതൊന്നും ഇതിലൂടെ എഴുതി വിവരിക്കാൻ കഴിയില്ല. നേരിട്ട് കാണേണ്ടത് തന്നെ ആണ്.
 |
| Shining floor |
കുറച്ചു നേരം പ്ലാറ്റുഫോമിലൂടെ നടന്ന് ഫോട്ടോസും ഒന്ന് രണ്ടു സെൽഫിയും ഒക്കെ എടുത്ത് പിന്നെ ഞാൻ താഴോട്ട് ഇറങ്ങി തോട്ടത്തിന്റെ അരികിലൂടെ നടന്നു. മുൻവശത്ത് എത്താറായപ്പോൾ എൻ്റെ പോലത്തെ ഒരു ചെരുപ്പ് കമിഴ്ന്നു കിടക്കുന്നു. കുറച്ചൂടെ ചെന്നപ്പോൾ അപ്പുറത്ത് മറ്റവൻ മലർന്നും കിടപ്പുണ്ട്. അവിടെ ചെന്ന് ഞാൻ ചെരുപ്പിട്ട് പുറത്തോട്ട് നടന്നു. അപ്പോഴാണ് അവിടെ ചെരുപ്പ് ഊരിവെക്കാൻ പറഞ്ഞുള്ള ബോർഡ് കാണുന്നത്. അവിടുന്ന് വരുമ്പോൾ ബുഷ് കാരണം ഇത് ശ്രദ്ധയിൽ വരില്ല.
ഞാൻ വേഗം മ്യൂസിയം ഭാഗത്തോട്ട് നടന്നു. അമ്പലത്തിന്റെ അരികിലൂടെ നടന്നാൽ മ്യൂസിയത്തിന്റെ പുറത്ത് വെച്ചിട്ടുള്ള ശില്പങ്ങൾ കാണാം. അതിൽ ഏറ്റവും പ്രസിദ്ധം excavation ലൂടെ കിട്ടിയ ഒറ്റകല്ലിൽ കൊത്തിയ ബാഹുബലി പ്രതിമ ആണ്. അമ്പലത്തിന്റെ കോമ്പൗണ്ടിൽ നിന്നു തന്നെ പരമാവധി ഫോട്ടോസ് എടുത്ത് ഞാൻ പുറത്തോട്ടിറങ്ങി. മ്യൂസിയം തുറക്കാൻ ഇനിയും സമയം ഉണ്ട്. ഞാൻ തിരികെ റൂമിലോട്ട് നടന്നു.
 |
| Hut inside the Garden Google Image |
ഗേറ്റിന് അകത്തോട്ട് കടന്നതും വിശപ്പിന്റെ വിളിയും ഒപ്പം ദർശന്റെ വിളിയും വന്നു. അകത്ത് ഹാളിൽ ഇരിക്കണോ അതോ പുറത്തോട്ട് എടുക്കണോ എന്ന് ചോദിച്ചു. അപ്പോഴാണ് പുറത്ത് ഗാർഡനിൽ ഒരു ചെറിയ ഹട് ഞാൻ ശ്രദ്ധിക്കുന്നത്. അങ്ങോട്ട് എടുത്തോളാൻ പറഞ്ഞ് ഞാൻ ക്യാമെറ റൂമിൽ കൊണ്ടുപോയി വെച്ച് തിരികെ വന്നു. ഹട്ടിൽ രണ്ടു മൂന്നു മേശയും കസേരയും ഉണ്ടായിരുന്നു. Well Dressed ആയ ഒരാൾ അവിടെ ഇരുന്നു ചായ കുടിക്കുന്നുണ്ടായിരുന്നു. അപ്പോഴേക്കും ഒരു പാത്രത്തിൽ പൂരിയും കറിയും കൊണ്ട് ദർശൻ എത്തി. ഇദ്ദേഹമാണ് മാനേജർ, രവി എന്ന് പരിചയപ്പെടുത്തി. ഞങ്ങൾ പരിചയപ്പെട്ടു. സംസാരിച്ചു. കേദാരേശ്വര ക്ഷേത്രവും ജൈനക്ഷേത്രങ്ങളും അരകിലോമീറ്റർ ദൂരത്താണ്. പിന്നെ പോകേണ്ട ബേലൂർ ശ്രവണബെലഗോള എല്ലാം അല്പം ദൂരെ ആണ്. ബസ് ഉണ്ട് പക്ഷെ ലഗേജ് ഒക്കെ കൊണ്ട് ബുദ്ധിമുട്ട് ആകും. അങ്ങനെ അദ്ദേഹത്തോട് തന്നെ ഒരു ടാക്സി അറേഞ്ച് ചെയ്യാൻ പറഞ്ഞു. Retirement കഴിഞ്ഞു നേരിട്ട് വരികയാണെന്നും അതാണ് ലഗേജ് എന്നും പറഞ്ഞപ്പോൾ അദ്ദേഹത്തിന് അല്പം ബഹുമാനം ഒക്കെ കൂടി. Important Documents ഒക്കെ ഉള്ളതിനാൽ നല്ല വിശ്വസ്തനായ ഒരു ഡ്രൈവർ വേണം എന്ന് ഞാൻ പറഞ്ഞു. അപ്പോൾ ഒരു ഹരി ഉണ്ട്, നല്ല ആൾ ആണെന്ന് പറഞ്ഞു. ഇവിടുള്ള മറ്റു സ്ഥലങ്ങൾ കണ്ടു വരുമ്പോളേക്കും വിളിപ്പിക്കാം എന്ന് പറഞ്ഞു. അങ്ങനെ അത് സെറ്റ് ആയി.
Breakfast കഴിഞ്ഞു ഞാൻ അടുത്ത കേദാരേശ്വരക്ഷേത്രത്തിന്റെ ഭാഗത്തേക്ക് Google Navigation നോക്കി നടന്നു. ഹോട്ടലിന്റെ മുൻപിലെ ടാറിട്ട റോഡിലൂടെ വലത്തോട്ട് കുറച്ചു പോയപ്പോൾ ഒരു സ്കൂൾ കണ്ടു. അവിടെ അസംബ്ലി നടക്കുന്നു. ചിലർ കരിനീല ട്രൗസറും വെള്ള ഷർട്ടും മറ്റു ചിലർ കളർ ഡ്രസ്സ് ആണ്. ഏതോ കന്നഡ പാട്ട് ഒക്കെ പാടുന്നുണ്ട്. നവോദയയിലെ മ്യൂസിക് മാഡം പണ്ട് പഠിപ്പിച്ച Kannada National Integration Song “പില്ലല്ലാരാ കേൾക്കുമോ എന്ന് ഓർത്തു അല്പം മുന്നോട്ട് നടന്നപ്പോൾ ഉണ്ട് വീണ്ടും ഒരു സ്കൂൾ. അവിടെ Sports Day ആണെന്ന് തോന്നി. അങ്ങിങ്ങായി പല പല events നടക്കുന്നുണ്ട്. ആകെ പിള്ളേരുടെ ബഹളം. കയ്യടികൾ… ഇടയ്ക്കിടെ പി ടി മാഷിന്റെ വിസിലടി. അതും കണ്ട് ഞാൻ മുൻപോട്ട് പോയപ്പോൾ Google aunty ഇടത്തോട്ട് തിരിയാറായെന്ന് പറഞ്ഞു. അതൊരു മൺപാത ആയിരുന്നു. ഒരു ഫേമസ് അമ്പലത്തിലോട്ട് പോകുന്ന ഒരു ഫീൽ വരുന്നില്ലായിരുന്നു. കുറച്ച് ചെന്നപ്പോൾ ഒരു തോട്ടം വന്നു. സൂര്യകാന്തി ആണെന്ന് തോന്നുന്നു. പക്ഷെ പൂക്കൾ ഒന്നും ആയിട്ടില്ല. പെട്ടെന്ന് അതിനിടയിൽനിന്നും ഒരു അമ്മൂമ്മ ഇറങ്ങി വന്നു. എന്നെ കണ്ടപ്പോൾ ഞാൻ അമ്പലം കാണാൻ ഇറങ്ങിയതാണെന്നു അവർക്ക് മനസ്സിലായെന്നു തോന്നുന്നു. അവർ കന്നടയിൽ എന്തോ ചോദിച്ചു. ആ ചോദ്യത്തിൽ നിന്നും കന്നടയിൽ അമ്പലത്തിനു ദേവസ്ഥാനം എന്നാണ് പറയുക എന്ന് മനസ്സിലാക്കിക്കൊണ്ട് ഞാൻ അതെ എന്ന് തലയാട്ടി. ഉടനെ അടുത്ത ചോദ്യം… എല്ലി ഊര് ?... ഇത് ഞാനെവിടെയോ…. യെസ് … ഹംപി യാത്രയിൽ പഠിച്ച ചോദ്യം. ഞാൻ കേരളം എന്ന് മറുപടി പറഞ്ഞു. കന്നഡ ഇത്രയേ ഉള്ളു എന്ന ഭാവത്തിൽ ഞാൻ ദേവസ്ഥാനം എങ്കേ എന്നൊരു കാച്ചു കാച്ചി. മുന്നോട്ട് കൈ ചൂണ്ടി അമ്മൂമ്മ എന്തോ പറഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട് മുന്നോട്ട് നടന്നു. അടുത്ത വളവ് തിരിഞ്ഞപ്പോൾ അവിടെ ഒരു ചുവന്ന Splendor പാർക്ക് ചെയ്തത് കണ്ടു. അതിന്റെ അപ്പുറത്ത് അമ്പലം നില്പുണ്ടായിരുന്നു.
കേദാരേശ്വരക്ഷേത്രം
കേദാരേശ്വരക്ഷേത്രം ഹൊയ്‌സാലേശ്വരക്ഷത്രത്തെ അപേക്ഷിച്ച് വലിപ്പം കുറവായിരുന്നു. But the degree of Hoysala Architectural excellence was the same. ഈ ക്ഷേത്രവും ഏതാണ്ട് അതെ കാലഘട്ടത്തിൽ തന്നെ നിർമിക്കപ്പെട്ടിട്ടുള്ളതാണ്. ഇവിടെയും പ്രതിഷ്ഠ ശിവന്റെ മറ്റൊരു രൂപം തന്നെ.
 |
| കേദാരേശ്വരക്ഷേത്രം |
നക്ഷത്രാകൃതിയിലുള്ള പ്ലാറ്റുഫോമും അമ്പലത്തിന്റെ അതെ ഷേപ്പും ഇവിടെയും കാണാൻ സാധിച്ചു. ഔട്ടർ ലെയറുകളുടെ എണ്ണം കുറവായിരുന്നു പക്ഷെ identical pattern ഇവിടെയും കണ്ടു. പുറത്തും അവിടത്തെ പോലെ നല്ല ഒരു തോട്ടം ഉണ്ടായിരുന്നു. അമ്പലത്തിനു ചുറ്റും കറങ്ങി പുറകിൽ എത്തിയപ്പോൾ ഒരാൾ അവിടെ അടിച്ചുവാരുന്നുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ആയിരുന്നിരിക്കണം ആ ബൈക്ക്. അധികനേരം spend ചെയ്യാൻ മാത്രം ഒന്നും അവിടെ ഉണ്ടായിരുന്നില്ല. തോട്ടത്തിലെ stone bench ൽ ഇരുന്ന് ജൈനക്ഷേത്രം google ചെയ്‌ത് വഴി മനസ്സിലാക്കി, വീണ്ടും നടന്നു…
 |
| കേദാരേശ്വരക്ഷേത്രം |
ഹലേബീട് ജൈനക്ഷേത്രങ്ങൾ
ഹൊയ്സാലരുടെ ഏറ്റവും കേമൻ ആയ ഭരണാധികാരി വിഷ്ണുവർദ്ധൻ ആയിരുന്നു. ഒരു തികഞ്ഞ ജൈനമതവിശ്വാസി ആയിരുന്ന അദ്ദേഹം പിന്നീട് വൈഷ്ണവൻ ആയതായാണ് പറയപ്പെടുന്നത്. എന്നാൽ അദ്ധേഹത്തിന്റെ പത്നി ജൈനവിശ്വാസി ആയി തുടരുകയും ചെയ്തു. അങ്ങനെയാണ് ഇവിടെ ഇത്രയും ജൈന ക്ഷേത്രങ്ങൾ വരുന്നത്.
 |
| പാർശ്വനാഥക്ഷേത്രം |
ഇവിടെ ഹലേബീടുവിൽ ഉള്ളത് മൂന്ന് ജൈന ക്ഷേത്രങ്ങളുടെ സമുച്ചയമാണ്. ജൈന തീർത്ഥങ്കരന്മാരായ പാർശ്വനാഥൻ ശാന്തിനാഥൻ ആദിനാഥൻ എന്നിവർക്കായാണ് ഇവിടുത്തെ മൂന്നു ക്ഷേത്രങ്ങൾ. ഇതിൽ പാർശ്വനാഥന്റെയും ശാന്തിനാഥന്റെയും ക്ഷേത്രങ്ങളിൽ 18 അടിയോളം വരുന്ന ജൈനശില്പം ഉണ്ട്.
 |
| Statue inside the temple |
മൂന്നാമത്തെ ക്ഷേത്രത്തിലെ ശില്പമാണ് മ്യൂസിയത്തിൽ വെച്ചിട്ടുള്ളത്. മൂന്നാമത്തെ ക്ഷേത്രത്തിനു മുൻപിൽ 20 അടിയോളം വലിപ്പത്തിൽ കല്ലിന്റെ ഒരു വലിയ മഹാസ്തംഭം ഉണ്ട്. ഈ കോമ്പൗണ്ടിൽ തന്നെ കല്ല് വെച്ച് കെട്ടിയ വലിയ ഒരു കിണറും ഉണ്ട്. അമ്പലത്തിനകത്ത് നിത്യമായ പൂജയും മറ്റും ഇല്ലെന്നു തോന്നി. ഉള്ളിലൂടെ നടക്കുമ്പോൾ എലി വിസർജ്ജിച്ച പോലുള്ള മണവും പട്ടികൾ കിടന്നുറങ്ങുന്നതും കണ്ടിരുന്നു.
 |
Excavated statue at Museum
 | | മഹാസ്‌തൂപം |
|
ഇവിടെ വരുന്ന ടൂറിസ്റ്റുകൾ ഹൊയ്‌സാലേശ്വരനെ കണ്ടു അവിടുന്ന് മടങ്ങുകയാണ് പതിവ് എന്ന് തോന്നുന്നു. ഇവിടെയും കയറിച്ചെല്ലുന്ന മണ്ഡപത്തിലെ നാല് തൂണുകൾക്കിടയിലെ cieling work അതിമനോഹരമാണ്. ഹംപിയിൽ വളരെ വലിയ പടർന്നു കിടക്കുന്ന വർക്കുകൾ ആണെങ്കിൽ ഇവിടെ വളരെ സൂക്ഷ്മമായ finishing ഉള്ള കൊത്തുപണികൾ ആണ് കാണാനായത്. അത്യാവശ്യത്തിനു ഫോട്ടോസ് എടുത്ത് അവിടെ നിന്നും തിരികെ റൂമിലോട്ട് നടന്നു. കാർ എന്തായോ എന്തോ എന്ന് ഓർത്തപ്പോഴേക്കും രവിയുടെ ഫോൺ വന്നു. അരമണിക്കൂറിൽ കാർ എത്തുമെന്നും പറഞ്ഞു. വേഗം റൂമിലോട്ട് നടന്നു.

നേരെ പോയി ക്യാമെറ കുറച്ചു നേരം ചാർജിൽ വെച്ചു. ഇന്ന് പകൽ മുഴുവനും ഫോട്ടോ എടുക്കാനുള്ളതാണ്. ഡ്രസ്സ് എല്ലാം പാക്ക് ചെയ്തു. റൂം മൊത്തം crosscheck ചെയ്തു. എന്നാലും എന്തെങ്കിലും മറക്കും എന്നുറപ്പാണ്. ഒരു Pocket Knife ഉണ്ടായിരുന്നത് അവിടെ മറന്നിരുന്നു. അതിനിടെ ദർശൻ ബില്ല് കൊണ്ടുവന്നു. ബില്ല് എമൗണ്ടും അവന്റെ ഇരുന്നൂറു രൂപ കടവും വീട്ടി. അവനോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ രവി ഡ്രൈവറെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു. ഹരി എന്നാണ് ഡ്രൈവറുടെ പേര്. ഡിക്കി തുറന്നു ബാഗൊക്കെ എടുത്തു വച്ച് എനിക്ക് കയറാൻ backdoor തുറന്നപ്പോൾ ഞാൻ പറഞ്ഞു മുൻപിൽ ഇരുന്ന് ഒന്നിച്ച് സംസാരിച്ചൊക്കെ പോകാമെന്ന് . ഹരി ഹാപ്പി. അങ്ങനെ യാത്ര തുടങ്ങി. ഇനി കുറെ ദൂരം കാറിലാണ് യാത്ര. പത്തു നൂറു കിലോമീറ്റർ മേലെ കാണും മൊത്തം.
ദൊഡ്ഡഗാടുവള്ളി ലക്ഷ്മിനരസിംഹക്ഷേത്രം
ആദ്യം ദൊഡ്ഡഗാടുവള്ളി ലക്ഷ്മിനരസിംഹക്ഷേത്രം ആണ് പോയത്. അങ്ങോട്ട് 15 കിലോമീറ്റര്‍ ദൂരമേ ഉണ്ടായിരുന്നുള്ളു. ക്ഷേത്രത്തിൽ പൂജ ഒക്കെ ഉള്ളതാണ്. ഇതും ഒരു ചെറിയ ക്ഷേത്രമായിരുന്നു. മൊത്തം കല്ലുകൊണ്ട് തന്നെ. ഹലേബീടുവിലെ ക്ഷേത്രങ്ങളിലെ പോലെ പ്ലാറ്റുഫോം ഇവിടെ ഇല്ലായിരുന്നു. ഇത് ഇവിടത്തെ ആദ്യകാലക്ഷേത്രങ്ങളിൽ ഒന്നാണ്. അതുകൊണ്ടായിരിക്കാം.
 |
| ലക്ഷ്മിനരസിംഹക്ഷേത്രം |
ഗോപുരത്തിന്റെ പണി അല്പം വ്യത്യസ്തമായി തോന്നി. ആൾരൂപങ്ങൾ ഇല്ലാതെ ഒരു പ്രത്യേക patterns ആയിരുന്നു മുഴുവൻ. പിന്നെ ഒരു സിംഹം പോലെ തോന്നിപ്പിക്കുന്ന എന്നാൽ സിംഹമല്ലാത്ത ഏതോ ഒരു ജീവിയും ഒരാളും ചേർന്ന ഒരു ശിൽപം ക്ഷേത്രത്തിന്റെ പല ഭാഗങ്ങളിലായി കണ്ടു.
അവിടെയും ഭക്തർ ആരും ഇല്ലായിരുന്നു. രണ്ടു പയ്യന്മാർ നിന്ന് photoshoot ചെയ്യുന്നുണ്ട്. അത്ര തന്നെ. ഇവിടേം നല്ലൊരു തോട്ടം ഉണ്ടുണ്ടായിരുന്നു. ചെറിയ ഏരിയ ആയതിനാൽ അത്ര wide ആയ ഒരു ഫോട്ടോ കിട്ടിയില്ല. അധികം സമയം എടുക്കാതെ തിരിച്ചു. ഇറങ്ങാൻ നേരം ഈ അമ്പലത്തിന്റെ എതിർവശത്തുള്ള കുന്നിന്റെ മുകളിൽ ഒരു ഹനുമാൻക്ഷേത്രം കണ്ടു. ബാക്ക്ഗ്രൗണ്ടിൽ ഒരു windmill ഉം. അതും ഫോട്ടോ എടുത്ത് ഇറങ്ങി. ഇനി നേരെ ബേലൂർ ചെന്നകേശവക്ഷേത്രം. അങ്ങോട്ട് ഇനിയും 40 കിലോമീറ്ററോളം ഉണ്ട്.
ബേലൂർ ചെന്നകേശവക്ഷേത്രം
ബേലൂർ എത്തുമ്പോൾ ഏകദേശം പത്തുമണിയൊക്കെ ആയിക്കാണും. മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഇവിടെ നല്ല തിരക്കായിരുന്നു. അമ്പലവും വളരെ വലുത്. ഇവിടെ ചെരുപ്പ് കൌണ്ടർ ബാഗ് കൌണ്ടർ ഒക്കെ ഉണ്ടായിരുന്നു. ചെരുപ്പ് സൂക്ഷിക്കാൻ ഏല്പിച്ച് അകത്തോട്ട് കടന്നു അകത്ത് വളരെ വിശാലമായ കോമ്പൗണ്ട് ആണ്. ഇവിടെ പ്രധാന പ്രതിഷ്ഠ ചെന്നകേശവൻ അഥവാ കേശവഭഗവാൻ ആണ്. എന്നാൽ ഇതുകൂടാതെയും ഉണ്ട്. ക്ഷേത്രത്തിനകത്തെ 13 പ്രതിഷ്ഠകളുടെ വിവരങ്ങൾ ഇവിടെ ബോർഡിൽ എഴുതിവെച്ചിട്ടുണ്ട്.
 |
Panoramic view of temple
|
ഇവിടെയും ക്ഷേത്രത്തിന്റെ പണി ഹൊയ്സാല രീതിയിൽ ആണ്. പ്ലാറ്റുഫോമും നക്ഷത്രാകൃതിയും. ക്ഷേത്രമതിലിനോട് ചേർന്ന് മുഴുവനായും നീണ്ട ഇടനാഴി ആണ്. നിറയെ തൂണുകൾ ഉള്ള ആ നീണ്ട ഇടനാഴിയിലൂടെ നോക്കുമ്പോൾ ഒരു infinity അനുഭവം ആണ്.
 |
Long Hallway
|
കോംപൗണ്ടിന്റെ ഒരു മൂലയിൽ ഒരു കുളമാണ്. കുളത്തിന്റെ അനുബന്ധപടവുകളും കവാടവും മറ്റും വളരെ മനോഹരമായി കല്ലിൽ ചെയ്തുവെച്ചിരിക്കുന്നു. ഇവിടുത്തെ പ്രവേശനകവാടഗോപുരം മാത്രം മഞ്ഞ കളർ ചെയ്തിട്ടുണ്ട്. അത് പിന്നീട പണിതതാണെന്നു തോന്നി.
 |
| ക്ഷേത്രക്കുളം |
ഈ അമ്പലത്തിലെ ഏറ്റവും അത്ഭുതകരമായ കാര്യം ഇവിടുത്തെ Gravity Pillar ആണ്. 42 അടിയോളം ഉയരമുള്ള കല്ലിൽ തീർത്ത ഈ സ്തൂപം നിൽക്കുന്നത് ഒറ്റക്കല്ലിൽ തീർത്ത ഒരു പ്ലാറ്റുഫോമിൽ ആണ്. അതും ആ നക്ഷത്രാകൃതിയിൽ ആണ്. അത്ഭുതം എന്തെന്നാൽ ഇത് താഴെ ഉറപ്പിച്ചിട്ടില്ല. അത് gravity യിൽ സ്വയം നിൽക്കുന്നു. സ്തൂപത്തിന്റെ മൂന്ന് ഭാഗം അതിന്റെ ഭാരത്തിൽ നിൽകുമ്പോൾ നാലാമത്തെ ഭാഗത്തു air gap ആണെന്ന് പറയപ്പെടുന്നു.
 |
The Gravity Pillar
|
ആദ്യം ഞാൻ ക്ഷേത്രാങ്കണത്തിലൂടെ നടന്നു ചെറിയ ചെറിയ പ്രതിഷ്ഠകൾ കണ്ടു. Excavate ചെയ്തുകിട്ടിയതെന്നു തോന്നിക്കുന്ന കുറെ തൂണുകൾ അവിടവിടായി വെച്ചിട്ടുണ്ട്. പ്രധാന ക്ഷേത്രത്തിന്റെ പ്ലാറ്റുഫോമിലൂടെ നടക്കുമ്പോൾ നിറയെ ശില്പങ്ങൾ ആണ്. ചില പെൺകുട്ടികൾ നൃത്തശില്പങ്ങളെ അനുകരിച്ചു നിന്ന് ഫോട്ടോ എടുക്കുന്നുണ്ട്.




അമ്പലത്തിന്റെ അകത്തോട്ട് കടന്നപ്പോൾ പ്രതീക്ഷിച്ചതിലും അധികം തിരക്കുണ്ടായിരുന്നു. ആളുകൾ ഭഗവാന്റെ ഫോട്ടോ ഫോണിൽ പകർത്താൻ ശ്രമിക്കുമ്പോൾ സെക്യൂരിറ്റി തടയുന്നുണ്ട്. ഉള്ളിൽ ഒരിടത്ത് ഒരു ചില്ലു കൂട്ടിൽ ഒരു ജോഡി വലിയ തുകലിന്റെ ചെരുപ്പ് പോലത്തെ സാധനം ഉണ്ടായിരുന്നു. മഹാവിഷ്ണുവിന്റെ ചെരുപ്പാണെന്നാണ് അവിടെ പറഞ്ഞത്. ആളുകൾ അതിനകത്തേക്ക് പൈസയൊക്കെ ഇടുന്നുണ്ട്. വേറെ ഒരിടത്ത് എത്തിയപ്പോൾ ഒരു സെക്യൂരിറ്റി സ്റ്റാൻഡിൽ mount ചെയ്തിട്ടുള്ള ഒരു search light പിടിച്ചു നിൽക്കുന്നു. എന്റെ ക്യാമറ കണ്ടപ്പോൾ എന്നോട് 30 രൂപ ആവശ്യപ്പെട്ടു. ഞാൻ കരുതി ക്യാമറ ഫീസ് ആയിരിക്കുമെന്ന്. പൈസ കൊടുത്തപ്പോൾ അയാൾ ആ ലൈറ്റ് മുകളിലേക്ക് തിരിച്ചു ഓൺ ആക്കി. വളരെ minute ആയ കൊത്തുപണികളോട് കൂടിയ ഒരു work ആയിരുന്നു മുകളിൽ. അത് ഫോട്ടോ എടുക്കാൻ മാത്രമാണ് ആ മുപ്പത് രൂപ.
 |
| Ceiling shot with Search Light |
 |
മഹാവിഷ്ണുവിന്റെ ചെരുപ്പ്
|
അതിനു ചുറ്റുമുള്ള നാലു തൂണുകളുടെ പണിയും breathtaking ആണ്. എല്ലാം മെഷീൻ ഉപയോഗിച്ച് ചെയ്ത perfection ആണ്. പക്ഷെ അന്ന് ഇത്രയും advanced equipment ഉണ്ടായിരുന്നോ എന്ന് അതിശയിച്ച് പോകും. പിന്നെയും അവിടെ കുറെ നടന്നു കുറെ ഫോട്ടോസ് എടുത്തു. പുറത്തുവന്നു ഇടനാഴിയിൽ കുറെ നേരം ഇരുന്നിട്ടാണ് പുറത്തുവന്നത്. പുറത്തുവന്നു ഹരിയെ വിളിച്ചപ്പോൾ ഹരി കാർ കൊണ്ടുവന്നു. ഇനി നേരെ ശ്രാവണബെലഗോള .
Pillars inside the temple
Different sides of temple
ശ്രാവണബെലഗോള
ഇതാണ് ഈ ട്രിപ്പിലെ ഏറ്റവും exciting ആയ സ്ഥലം. ഫോട്ടോസും മറ്റും കണ്ട് ഒരുപാട് കൊതിച്ചിരുന്ന സ്ഥലം. ബേലൂർ നിന്നും അങ്ങോട്ട് 90 കിലോമീറ്റർ ഏകദേശം ഉണ്ട്. പക്ഷെ നല്ല റോഡ് ആയിരുന്നു. Manglore - Banglore highway ആണെന്നാണ് ഹരി പറഞ്ഞത്. ഹൈവേയിൽ ഒരു നല്ല ഹോട്ടലിൽ നിന്നും ഞങ്ങൾ ഭക്ഷണം കഴിച്ചു.
 |
Highest monolithic statue in the world
|
കാത്തിരുന്ന് കാണാൻ പോകുന്ന സ്ഥലമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റക്കൽപ്രതിമ. 58.6 അടിയാണ് ഉയരം എന്ന് ഗൂഗിൾ പറയുന്നു. 30കിലോമീറ്റർ ദൂരെ നിന്ന് പോലും കാണാനാകും എന്നും ഏതോ ബ്ലോഗിൽ വായിച്ചിരുന്നു. പക്ഷെ ഞാൻ വഴിയിൽ നിന്നും ഇത് കണ്ടില്ല. നീണ്ട യാത്രക്കൊടുവിൽ അവിടെ എത്തി. വലിയ ഒരു മലയുടെ അടിവാരത്ത്. ഒന്നല്ല , രണ്ടു മലകൾ. വിന്ധ്യഗിരിയും ചന്ദ്രഗിരിയും. വിന്ധ്യഗിരിയിലാണ് ബാഹുബലി പ്രതിമ ഉള്ളത് . ചന്ദ്രഗിരി ചെറുതാണ് . അതിലും ഉണ്ട് ജൈനക്ഷേത്രങ്ങൾ.
 |
Steps in three different rows
|
അമ്പലത്തിനു താഴെ ചെരുപ്പ് deposit ചെയ്തു. വെറുംകാലോടെ ആണ് കയറേണ്ടത്. 660 steps എന്നാണ് ഗൂഗിളിന്റെ കണക്ക്. മേലോട്ട് നോക്കുമ്പോൾ പാറ ആണ് കാണുന്നത്. പടവുകൾ കൊത്തിയിട്ടുണ്ട്. പക്ഷെ നല്ല വെയിൽ. ഇടയ്ക്കിടെ ചെറിയ മണ്ഡപങ്ങൾ കാണുന്നുണ്ട്. അവിടെ കുറച്ചു നേരം വിശ്രമിക്കാനാകും. കയറാനും ഇറങ്ങാനും വെവ്വേറെ പടവുകൾ ഉണ്ട്. കൈ പിടിക്കാൻ handrails ഉം ഉണ്ട്. അങ്ങനെ കയറി തുടങ്ങി. അല്പം കയറിയപ്പോൾ അവിടവിടായി നനഞ്ഞു കിടക്കുന്നു. അല്പം മുൻപ് മഴ പെയ്തു എന്ന് തോന്നുന്നു. മേലോട്ട് കയറി കുറച്ചെത്തി താഴോട്ടു നോക്കിയപ്പോള്‍ ആ ടൌൺ കാണാമായിരുന്നു. താഴെ ഒരു കുളം ഉണ്ട്. നല്ല പച്ച നിറത്തിൽ വെള്ളം. അതിനടുത്തതാണ് ഹരി കാർ ഇട്ടിരിക്കുന്നത്.
 |
| view of Chandragiri hill
|

|
view of temple from midway
|
 |
Entering the temple complex
 | Pillar at the Hill top
|
|
വീണ്ടും മേലോട്ട് കയറി. പ്രായമായ സ്ത്രീകളും പുരുഷന്മാരുമൊക്കെ പതുക്കെ പതുക്കെ കയറുന്നുണ്ട്. എനിക്കിത് ഒരു hard climb ആയി തോന്നിയില്ല. കുറെ ബുദ്ധസന്യാസിമാർ ഉണ്ടായിരുന്നു സന്ദര്‍ശകര്‍ ആയിട്ട്. സന്ദര്‍ശകര്‍ ഉണ്ട് എന്നാൽ തിരക്ക് തോന്നിയില്ല. എല്ലാരും സമയമെടുത്ത് കയറുന്നതുകൊണ്ടാകും. ഇടയ്ക്കിടെ എവിടെയെങ്കിലും ഇരിക്കാം എന്ന് കരുതിയിരുന്നു എങ്കിലും ഞാൻ ഒറ്റ stretch ൽ തന്നെ മേലെ എത്തി. ഇവിടെയും ബേലൂരിൽ കണ്ട പോലെ ഒരു സ്‌തൂപം ഉണ്ട്. രസകരമായ കൊത്തുപണികൾ അതിലും ഉണ്ടായിരുന്നു. അവസാനമാകുമ്പോൾ പടവുകൾ ഓപ്പൺ അല്ല. ചുറ്റും ചുമരൊക്കെ ഉണ്ട്. വളവുകളും മറ്റും ഉണ്ട്. ഒരു വളവു തിരിഞ്ഞപ്പോൾ മുൻപിൽ മുകളിൽ ബാഹുബലിയുടെ തലഭാഗം കണ്ടു. Goosebumps… It was so huge…
 |
| very first view of the Bahubali |
പിന്നെ അങ്ങോട്ട് വേഗം വേഗം കയറി. ഉള്ളിൽ എത്തിയപ്പോൾ തിരക്കുണ്ട്. മുൻപിൽ അതാ ഭീമാകാരനായ ഗോമതേശ്വര പ്രതിമ. പരിപൂർണ നഗ്നം. ആളുകൾ പലരും മേലെ അല്പം വിശ്രമിച്ചിട്ടാണ് പോരുന്നത്. ഫോട്ടോ എടുക്കാനും വല്യ ബഹളമാണ്. എല്ലാര്‍ക്കും മൊബൈൽ ഉണ്ടല്ലോ. പ്രതിമയുടെ ഒരു ചെറിയ രൂപം സ്വർണത്തിൽ അതിനു താഴെ ഉണ്ട്. അവിടെയാണ് പൂജയൊക്കെ ചെയ്യുന്നത്. പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന മഹാമസ്തകാഭിഷേകം ആണ് ഇവിടത്തെ പ്രധാന ഉത്സവം. 2018 ൽ കഴിഞ്ഞ് ഇനി 2030 ൽ ആണ് അടുത്തത്. വലിയ VIP, VVIP attendance ഉണ്ടാകുന്ന ചടങ്ങാണ്. 2018 ൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കെടുത്തിരുന്നു.
 |
| Gold Replica of Bahubali |
981 AD യിൽ ആണ് ഈ ക്ഷേത്രം പണിതിട്ടുള്ളത്. വളരെ പുരാതനമായ ലിഖിതങ്ങൾ ഇവിടുത്തെ പാറകളിൽ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നും കണ്ടെടുത്ത പഴയ ശില്പങ്ങളും മറ്റും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഉള്ളിൽ പ്രദക്ഷിണം വെക്കുമ്പോൾ പുറകിലോട്ട് ഒരു വാതിൽ കണ്ടു. പുറത്തിറങ്ങിയപ്പോൾ ആ മലയുടെ മറുവശം ആണ്. നല്ല കാറ്റും… അവിടെ കുറച്ചു നേരം ഇരുന്നു. ലെൻസ് 16-300 ആയതിനാൽ പ്രതിമയുടെ ഫോട്ടോ എടുക്കാനായി. മഹാമസ്തകാഭിഷേകത്തിനു പ്രതിമയുടെ ഉയരത്തിൽ വലിയ പ്ലാറ്റുഫോം കെട്ടിപ്പൊക്കി ബാഹുബലിയെ പാലും ചന്ദനവും മഞ്ഞളും കൊണ്ട് അഭിഷേകം ചെയ്യുമത്രേ.
 |
മഹാമസ്തകാഭിഷേകം (Google Image)
 |
കുറച്ചുനേരം കൂടെ അവിടെ ഇരുന്ന് പതുക്കെ താഴോട്ടിറങ്ങാൻ തുടങ്ങി. ചന്ദ്രഗിരിക്ക് മുകളിൽ കയറുന്നില്ല എന്ന് വെച്ചു. താഴെ എത്തി ഒരു ചായ കുടിച്ചു. എന്നിട്ട് തിരികെ ഹസ്സൻ റെയിൽവേ സ്റ്റേഷനിലേക്ക്. ഏഴുമണിയോടെ സ്റ്റേഷനിൽ എത്തി. 11 മണിക്കാണ് ട്രെയിൻ. അതുവരെ ഒരു റൂം എടുത്ത് റസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. അവിടെ അടുത്ത് തന്നെ ഒരു ഹോട്ടലിൽ വിലപേശി ഹരി ഒരു റൂം സെറ്റ് ആക്കി. സ്റ്റേഷനിലോട്ട് നടക്കാവുന്ന ദൂരമേ ഉള്ളു എങ്കിലും ഒരു കാരണവശാലും നടക്കരുതെന്നു ഹരി പറഞ്ഞു. Snatchers ഒക്കെ ഉറപ്പായും കാണുമത്രെ. Reception ൽ ഓട്ടോ വിളിച്ചു തരാനും ഹരി പറഞ്ഞേല്പിച്ചു. ഹരിയെ settle ആക്കി ഞാൻ റൂമിൽ വന്നു കുളിച്ച് കുറച്ചു നേരം ഉറങ്ങി. 10 മണിക്ക് ഡിന്നർ വരുത്തി അത് കഴിച്ചു കഴിഞ്ഞപ്പോൾ ഓട്ടോ വിളിപ്പിച്ചു. ട്രെയിൻ right time ആയിരുന്നു. അങ്ങനെ ആ ഒരു സ്വപ്നം സത്യമായി. My first SOLO Trip.
ഓരോ വർഷവും ഓരോ സോളോ എന്ന ആഗ്രഹത്തോടെ…..